Wednesday, 23 November 2011

മുല്ലപെരിയാര്‍ പൊട്ടുമോ? ഏയ്‌ ഇല്ലായിരിക്കും അല്ലെ?...

മുല്ലപെരിയാര്‍ പൊട്ടുമോ ഇല്ലയോ ഇതാണ് കുറച്ചു നാളായി
ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരെല്ലാം അവരുടെ ബ്ലോഗുകളെ അലങ്കരിക്കാന്‍
വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയക്കാരും ഒട്ടും പുറകിലല്ല, പോസ്റ്റുകളും സ്റ്റാറ്റസ് അപ്ടേറ്റ്‌കളും
അത് ലൈക്കുന്നവരും ,+1 ചെയ്യുന്നവരും ഒക്കെ ആയി
ഇ കഥ അങ്ങനെ വളരെ
ഉദ്യോഗജനകമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്...


അല്ലാ ഇനി മുല്ലപെരിയാര്‍ പൊട്ടിയാല്‍ തന്നെ എന്ത് സംഭവിക്കും...
ആ വെള്ളമെല്ലാം ഇടുക്കിയില്‍ വരുമായിരിക്കും ,ഇടുക്കിയില്‍ വന്നാല്‍ ഇടുക്കി പൊട്ടുമായിരിക്കും
ഇടുക്കി പൊട്ടിയാല്‍ , ഏറിയാല്‍ 5 ജില്ലകള്‍ വെള്ളതിലായെക്കും കൂടെ ഒരു 30 -40 ലക്ഷം പേര്‍ മരിച്ചു എന്നുമിരിക്കും
അതില്‍ എന്താനിത്രക്ക് ചൂടേറിയ, കൊടിപിടിച്ച ചര്‍ച്ചകളുടെയും ,അഭിപ്രായ പ്രകടനങ്ങളുടെയും ആവശ്യം.

നമുക്കും നമ്മുടെ ഗവണ്മെന്റ്കള്‍ക്കും വേറെ എന്തൊക്കെ ചര്‍ച്ചാ വിഷയങ്ങള്‍ ഉണ്ട്.
നമ്മുടെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍( ഭരണം ആയാലും പ്രതിപക്ഷം ആയാലും )  പിറവം ഉപ തിരഞ്ഞെടുപ്പ്
എങ്ങിനെ നേരിടാം എന്ന ചിന്തയിലാണ്.
 പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് വീഴുമോ?
 മന്ത് (
ഭരണം) ഒരു കാലില്‍ നിന്ന് മറ്റേ കാലിലേക്ക് മാറുമോ?
ഇതൊക്കെ ഇപ്പോ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് ( തെരഞ്ഞെടുപ്പു വിക്ഞാപനം പോലും വന്നില്ല, 
അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍)

ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഇതൊക്കെ തന്നെ ആണ്
ചര്‍ച്ച ചെയ്യേണ്ടത് അല്ലാതെ മുല്ലപെരിയാര്‍ , വെള്ളപൊക്കം , 30 -40 ലക്ഷം പേരുടെ മരണം എന്നൊക്കെ
പറഞ്ഞു എന്തിനു ജനത്തെ ഭയപ്പെടുത്തണം !.

ഇനി വേറെ ഒരു കൂട്ടര്‍ ഉണ്ട്.
എന്തിനും ഏതിനും ക്യാമറയും വടിയും പിടിച്ചു നടക്കുന്നവര്‍
ജനാടിപത്യത്തിന്റെ കാവലാള്‍ എന്ന് പറയപ്പെടുന്ന ചാനലുകാരും പത്രക്കാരും എന്തുചെയ്യുന്നു ?
ഐശ്വര്യാറായിയുടെ പ്രസവം, സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ സാമൂഹിക പ്രസക്തി, സന്തോഷ്‌ പണ്ഡിറ്റ്ഉം സിനിമാലോകവും, ലൈവ് ചര്‍ച്ചകളും,സച്ചിന്റെ നൂറാം സെഞ്ച്വറിയും,ഐസ്ക്രീമും   മറ്റുമായി അവരും ബിസി ആണ്...കൈവിരലില്‍ എണ്ണാവുന്നതില്‍ കൂടുതലുണ്ട് ഇ കൊച്ചു കേരളത്തിലെ മാതൃഭാഷ ചാനലുകള്‍ മാത്രം...

മുല്ലപെരിയാര്‍ പരിസരത്ത്  ഭൂമി കുലുക്കം ഇതിനു മുന്‍പും ഒരുപാട് തവണ ഉണ്ടായിട്ടുണ്ടല്ലോ??
സ്ഥിരം
ചോര്‍ച്ചയും ഉണ്ടല്ലോ ? നൂറു വര്ഷം മുന്പ് കുമ്മായം- കുഴച്ചു ഉണ്ടാക്കിയ   ഈ  ഡാമിന്  ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ?
 എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നിന്നോളും എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്.

രാത്രി നിലാവുന്ടെന്നു  കരുതി നേരം വെളുക്കുവോളം കക്കുന്നവന്റെ(മോഷ്ടിക്കുന്നവന്റെ)
സ്ഥിതി ആകും കേരളത്തിന്റെ...


വാല്‍കഷ്ണം: ഡാം പൊട്ടിയാല്‍ ചാനലുകളുടെ മെയിന്‍ ഓഫീസുകളൊക്കെ

(മിക്കവയും കൊച്ചിയിലാനെന്നു തോന്നുന്നു )വെള്ളതിലയാല്‍ അവര്‍ എങ്ങനെ 
ലൈവ് ടെലികാസ്റ്റ് നടത്തുമോ എന്തോ?
 

11 comments:

 1. Nannayittund.... parihasam kalarnna vimarsanam orupadishtamayi...E vakkukal kurachu koodi alkkar kelkkatte ennu njan asikkunnu....chindaseshi nashtapettitillatha malayalikal ippolum undenna orormapeduthalayirikkum e blog malayalik nalkan pokunnath...oro varthayudeyum samoohika prasakthiyan athinte sensationalinekkal valuthenna thirichariv oro madhyama pravarthakanum undayenkil...chuvarillathe chithram ezhuthanakilla ennu jana prathinidhikal thiricharinjenkil....thiricharivukal oru pad nalkan kazhiyunna itharam blogukal iniyum ezhuthan kazhiyatte ennu asamsikkunnu...

  ReplyDelete
 2. നന്നായിട്ടുണ്ട് .... പരിഹാസം കലര്‍ന്ന വിമര്‍ശനം ഒരുപാടിഷ്ടമായി ...ഇ വാക്കുകള്‍ കുറച്ചു കൂടി ആള്‍ക്കാര്‍ കേള്‍ക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു ....ചിന്താശേഷി നഷ്ടപെട്ടിടില്ലാത്ത മലയാളികള്‍ ഇപ്പോളും ഉണ്ടെന്ന ഓരോര്മാപെടുതലയിരിക്കും ഇ ബ്ലോഗ്‌ മലയാളിക് നല്കാന്‍ പോകുന്നത് ...ഓരോ വാര്‍ത്തയുടെയും സാമൂഹിക പ്രസക്തിയന്‍ അതിന്റെ സെന്സറേനളിനെക്കള്‍ വലുതെന്ന തിരിച്ചറിവ് ഓരോ മാധ്യമ പ്രവര്‍ത്തകനും ഉണ്ടായെങ്കില്‍ ...ചുവരില്ലാതെ ചിത്രം എഴുതാനാകില്ല എന്ന് ജന പ്രതിനിധികള്‍ തിരിച്ചരിഞ്ഞെങ്കില്‍ ....തിരിച്ചറിവുകള്‍ ഒരു പാഡ് നല്കാന്‍ കഴിയുന്ന ഇത്തരം ബ്ലോഗുകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ...

  ReplyDelete
 3. snehithaa.. namukku eezhuthi ezhuthi athikritharude kannu thurappikkanam.. irikkapporuthi kodukkaruthu... anumodhanangal... have Good Evning Dear Friend*

  ReplyDelete
 4. നിരക്ഷരൻ പറയാവുന്നടത്തോളം പറഞ്ഞു.ഇപ്പോഴും പരഞ്ഞുകൊണ്ടേയിരികുന്നു.

  ReplyDelete
 5. എഴുതിക്കൊണ്ടേയിരിക്കുക....
  പറഞ്ഞുകൊണ്ടേയിരിക്കുക....
  പ്രവർത്തിച്ചുകൊണ്ടും.....

  നാളെ, തങ്കളുടെ ഓഫ്ഫീസിൽ-
  തൊഴിലിടത്തിൽ-ഒരു ബാഡ്ജ് ധരിച്ചെത്തുക...

  ബഡ്ജിൽ ഇങ്ങനെ എഴുതുക...

  മുല്ലപ്പെരിയാർ ഡാമിലെ മർദ്ദം ഉടൻ കുറക്കുക...
  പുതിയ ഡാം പണിയുക...

  സമാന മനസ്കരുമായി സഹകരിച്ച് പോസ്റ്റർ പ്രചരണം നടത്തുക...

  ReplyDelete
 6. റിയാസ് താങ്കള്‍ പറഞ്ഞത് വളരെ ശെരിയാണ്‌ .ഇതൊന്നും നോക്കാന്‍ നമ്മുടെ സര്‍ക്കാരിനു .നേരം ഇല്ല പൊട്ടിയാല്‍ അന്നേരം ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ കാണാം ..രെക്ഷാ പ്രവത്തനം
  തുടരുന്നു.മുഖ്യ മന്ത്രി സന്ദര്‍ശിച്ചു എന്നൊക്കെ ..ഇതൊക്കെ നാം എന്നും കാണുന്നതല്ലേ ? എല്ലാം വരുന്നത് പോലെ വരട്ടെ ..ഇപ്പോള്‍ സ്രെമിച്ചാല്‍ ഒരു പരിതി വരെ തടയാന്‍ സാധിക്കും നല്ല എഴുത്തിനു നന്ദി ....

  ReplyDelete
 7. Riyaz, I am proud to say that 'Riyaz is my classmate,my friend and above all an infamous coder'(like me... ha ha). Your style of writing is impeccable, especially the 'Satire'. You had shown us many times that you have got that flair for writing. You have that inborn ability to correlate words in such a dazzling style which attracts even a cynic. "Hats off" to this sovereign creation of Riyaz. The fragrance of this imperial creation will pervade in this desolate air and it will refurbish and rejuvenate these bleak days. All the Best ... my dearrrrrrrr... pookkoyyi...!!

  ReplyDelete
 8. എപ്പോള്‍ കുറച്ചു പേര്‍ക്കൊക്കെ ഇതിന്റെ
  ഗൌരവം മനസ്സിലായിട്ടുണ്ട്( എന്റെ പോസ്റ്റ്‌ വായിച്ചിട്ടല്ല !)
  എന്തായാലും ഇതിനു വേഗത്തില്‍ ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം...എന്തായാലും DAM 999
  എന്നാ സിനിമ(ട്രൈലെര്&ഡോക്യുമെന്ററി) ഒരുപാട് പങ്കു വഹിച്ചിട്ടുണ്ട്

  My hearty congratulations to SOHAN ROY

  ReplyDelete
 9. 24 November 2011 00.36 il Comment ezhuthiya Anonymous Coderinu ...Tahnagal Ezhuthiyathonnu mansilayilla...

  ReplyDelete
 10. I like the Anonymous Codder...Nice(പ്രസംശ എനിക്ക് ഇഷ്ടപ്പെട്ടു ..!)

  എട കിടിലാ .......

  ReplyDelete