Thursday 24 November 2011

പ്രണയം....


ഇത് എന്റേതല്ല ,

എനിക്ക് FACEBOOK നിന്ന് കിട്ടിയതാണ് ,
 
വായിച്ചപ്പോള്‍ വളരെ രസകരമായി തോന്നി ...
 
കര്‍ത്താവ്‌ ആരാണെന്ന് അറിയില്ല ആരായാലും അയാള്‍ക്ക് എന്റെ congtatz

പ്രണയം

  ഞാന്‍   അവളെ   പ്രേമിച്ചു
     അവള്‍ എന്നെയും
    എന്റെ പ്രണയം
  ചിത്രശലഭത്തിന്റെ ചിറകുപോലെയായിരുന്നു
   അവളുടേത്‌
         പല്ലിയുടെ വാലുപോലെയും
    പിന്നെടെപ്പോഴോ
     പ്രണയം നഷ്ടപ്പെട്ട്
             ഞങ്ങള്‍ അന്യരായി
  കാലപ്രവാഹത്തില്‍
      പല്ലിക്ക് പിന്നെയും വാല്‍ മുളച്ചു
   പക്ഷെ എന്റെ ചിറകുകള്‍
   അതെനിക്ക് എന്നേക്കുമായി
     നഷ്ടപെട്ടിരുന്നു...
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര ...

പിന്നെയും എനിക്ക് അയാളോട്(ഇ കവിതയുടെ producerഓട്) 'അസൂയ' തോന്നുന്നു ..
Nice Creation ........ 
ഇതിന്റെ കയ്യെഴുത്ത് പ്രതി എന്റെ കയ്യിലുണ്ട് 
ഇത് കണ്ടപ്പോ തന്നെ എടുത്ത് ഡൌണ്‍ലോഡ് ചെയ്തു വച്ചതാണ് 
 അതിവിടെ ചേര്‍ക്കുന്നു ...



ഫുള്‍ കടപ്പാട്: ഇ കവിതയുടെ അറിയാത്ത രചയിതാവിനോട്(വീണ്ടാമതും ഒരു congtatz )

Wednesday 23 November 2011

മുല്ലപെരിയാര്‍ പൊട്ടുമോ? ഏയ്‌ ഇല്ലായിരിക്കും അല്ലെ?...

മുല്ലപെരിയാര്‍ പൊട്ടുമോ ഇല്ലയോ ഇതാണ് കുറച്ചു നാളായി
ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരെല്ലാം അവരുടെ ബ്ലോഗുകളെ അലങ്കരിക്കാന്‍
വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയക്കാരും ഒട്ടും പുറകിലല്ല, പോസ്റ്റുകളും സ്റ്റാറ്റസ് അപ്ടേറ്റ്‌കളും
അത് ലൈക്കുന്നവരും ,+1 ചെയ്യുന്നവരും ഒക്കെ ആയി
ഇ കഥ അങ്ങനെ വളരെ
ഉദ്യോഗജനകമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്...






അല്ലാ ഇനി മുല്ലപെരിയാര്‍ പൊട്ടിയാല്‍ തന്നെ എന്ത് സംഭവിക്കും...
ആ വെള്ളമെല്ലാം ഇടുക്കിയില്‍ വരുമായിരിക്കും ,ഇടുക്കിയില്‍ വന്നാല്‍ ഇടുക്കി പൊട്ടുമായിരിക്കും
ഇടുക്കി പൊട്ടിയാല്‍ , ഏറിയാല്‍ 5 ജില്ലകള്‍ വെള്ളതിലായെക്കും കൂടെ ഒരു 30 -40 ലക്ഷം പേര്‍ മരിച്ചു എന്നുമിരിക്കും
അതില്‍ എന്താനിത്രക്ക് ചൂടേറിയ, കൊടിപിടിച്ച ചര്‍ച്ചകളുടെയും ,അഭിപ്രായ പ്രകടനങ്ങളുടെയും ആവശ്യം.

നമുക്കും നമ്മുടെ ഗവണ്മെന്റ്കള്‍ക്കും വേറെ എന്തൊക്കെ ചര്‍ച്ചാ വിഷയങ്ങള്‍ ഉണ്ട്.
നമ്മുടെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍( ഭരണം ആയാലും പ്രതിപക്ഷം ആയാലും )  പിറവം ഉപ തിരഞ്ഞെടുപ്പ്
എങ്ങിനെ നേരിടാം എന്ന ചിന്തയിലാണ്.
 പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് വീഴുമോ?
 മന്ത് (
ഭരണം) ഒരു കാലില്‍ നിന്ന് മറ്റേ കാലിലേക്ക് മാറുമോ?
ഇതൊക്കെ ഇപ്പോ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് ( തെരഞ്ഞെടുപ്പു വിക്ഞാപനം പോലും വന്നില്ല, 
അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍)

ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഇതൊക്കെ തന്നെ ആണ്
ചര്‍ച്ച ചെയ്യേണ്ടത് അല്ലാതെ മുല്ലപെരിയാര്‍ , വെള്ളപൊക്കം , 30 -40 ലക്ഷം പേരുടെ മരണം എന്നൊക്കെ
പറഞ്ഞു എന്തിനു ജനത്തെ ഭയപ്പെടുത്തണം !.

ഇനി വേറെ ഒരു കൂട്ടര്‍ ഉണ്ട്.
എന്തിനും ഏതിനും ക്യാമറയും വടിയും പിടിച്ചു നടക്കുന്നവര്‍
ജനാടിപത്യത്തിന്റെ കാവലാള്‍ എന്ന് പറയപ്പെടുന്ന ചാനലുകാരും പത്രക്കാരും എന്തുചെയ്യുന്നു ?
ഐശ്വര്യാറായിയുടെ പ്രസവം, സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ സാമൂഹിക പ്രസക്തി, സന്തോഷ്‌ പണ്ഡിറ്റ്ഉം സിനിമാലോകവും, ലൈവ് ചര്‍ച്ചകളും,സച്ചിന്റെ നൂറാം സെഞ്ച്വറിയും,ഐസ്ക്രീമും   മറ്റുമായി അവരും ബിസി ആണ്...കൈവിരലില്‍ എണ്ണാവുന്നതില്‍ കൂടുതലുണ്ട് ഇ കൊച്ചു കേരളത്തിലെ മാതൃഭാഷ ചാനലുകള്‍ മാത്രം...

മുല്ലപെരിയാര്‍ പരിസരത്ത്  ഭൂമി കുലുക്കം ഇതിനു മുന്‍പും ഒരുപാട് തവണ ഉണ്ടായിട്ടുണ്ടല്ലോ??
സ്ഥിരം
ചോര്‍ച്ചയും ഉണ്ടല്ലോ ? നൂറു വര്ഷം മുന്പ് കുമ്മായം- കുഴച്ചു ഉണ്ടാക്കിയ   ഈ  ഡാമിന്  ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ?
 എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നിന്നോളും എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്.

രാത്രി നിലാവുന്ടെന്നു  കരുതി നേരം വെളുക്കുവോളം കക്കുന്നവന്റെ(മോഷ്ടിക്കുന്നവന്റെ)
സ്ഥിതി ആകും കേരളത്തിന്റെ...


വാല്‍കഷ്ണം: ഡാം പൊട്ടിയാല്‍ ചാനലുകളുടെ മെയിന്‍ ഓഫീസുകളൊക്കെ

(മിക്കവയും കൊച്ചിയിലാനെന്നു തോന്നുന്നു )വെള്ളതിലയാല്‍ അവര്‍ എങ്ങനെ 
ലൈവ് ടെലികാസ്റ്റ് നടത്തുമോ എന്തോ?
 

Monday 21 November 2011

സച്ചിന്‍ 100 @100

ലക്ഷങ്ങളുടെയും കോടികളുടെയും ബാങ്ക് ബാലന്‍സ് ഉള്ള ഒരാള്‍ ഒരത്യാവശ്യത്തിനു
100 രൂപ എടുക്കാന്‍ കഴിയാതെ വരുന്ന ഒരവസ്ഥ കണ്ടുട്ടിണ്ടോ,

ഇല്ലെങ്കില്‍ ഇപ്പോ സച്ചിന്‍ ടെന്‍ഡുല്‍കര്‍ അഭിമുഘീകരിക്കുന്ന അവസ്ഥ ഇതുപോലെ ഒന്നിന് സമമാണ്..

അന്തരാഷ്ട്ര ക്രിക്കറ്റില്‍ 30000 ലേറെ റണ്‍സ് എടുത്ത ഒരു മഹാനായ കളിക്കാരനാണ് ഇപ്പോള്‍ ( 'ലോകം' കാത്തിരിക്കുമ്പോള്‍ ,ഇന്ത്യ അടക്കം 10 -12  രാജ്യങ്ങള്‍  മാത്രം ) ഒരു 100 റണ്‍സിനു വേണ്ടിയാണ്  ഇത്രത്തോളം കഷ്ടപ്പെടുന്നത് എന്നതാണ് വിചിത്രവും രസകരവുമായ സത്യം.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍തന്നെ ഒരു സെഞ്ച്വറിക്ക് വേണ്ടി ഇത്രയധികം പ്രതീക്ഷകളോടും ആകുലതകളോടും കൂടി  ആരും തന്നെ കാത്തിരുന്നിട്ടുണ്ടാവില്ല, ഇനി ഉണ്ടാകുകയും ഇല്ല ( ഉറപ്പിച്ചു പറയാനാകില്ല എന്നാലും ).
 
എന്താണ് ടെന്‍ഡുല്‍കരിന്റെ ബാറ്റ് നൂറാം സെഞ്ച്വറിക്ക് വേണ്ടി ഇത്രത്തോളം കാത്തിരിക്കേണ്ടി വരുന്നത്.

ആരാധകര്‍ എന്തൊക്കെ പറഞ്ഞാലും ഇ കാര്യങ്ങള്‍ ഒക്കെ വിമര്‍ശകരുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയെ ഉള്ളു..'സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല' എന്ന വിമര്‍ശകരുടെ എക്കാലത്തെയും മൂര്‍ച്ച കൂടിയ അസ്ത്രം അവര്‍ വീണ്ടും സച്ചിന് നേരെ പ്രയോഗിക്കുകയാണ്.

അമിതമായ സമ്മര്‍ദ്ദമാണ് സച്ചിന്റെ പ്രശ്‌നമെന്നാണ് വിന്‍ഡീസ് കോച്ച് ഓട്ടിസ് ഗിബ്‌സണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ മല്‍സരശേഷം പ്രതികരിച്ചത്.........
ഓട്ടിസ് ഗിബ്‌സണ്‍ ദൈവം ഒന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തിലും കാതല്‍ ഇല്ലെ എന്നൊരു സംശയമില്ലായ്മ  ഇല്ലാതില്ല. 
സച്ചിന്‍ താമസിയാതെ ലക്‌ഷ്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഇകാര്യത്തില്‍ ആര്‍കും ഒരു സംശയുമില്ല, വിമര്‍ശകരും ആരാധകരും സച്ചിന്‍  100 @100  നേടുമെന്ന് ഒരേ സ്വരത്തില്‍ പറയുന്നു.
ഇതിനെടുക്കുന്ന സമയത്തിലാണ് രണ്ടുകൂട്ടര്‍ക്കും കണ്ണ്.ആരാധകര്‍ക്ക് സമയം കൂടുതല്‍ എടുക്കുംബോഴുള്ള ആശങ്കയും ആകാംഷയും ഒരു വശത്ത് ,മറു വശത്ത് സമയം കൂടുതല്‍ എടുക്കുന്തോരും വിമര്‍ശകര്‍ അവരുടെ അമ്പുകള്‍ക്ക് മൂര്ച്ചക്കൂട്ടി എയ്തു കൊണ്ടിരിക്കുന്നു ...

2011 ജനവരിയില്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 146 റണ്‍സ് നേടിയതിന് ശേഷം സച്ചിന്റെ ബാറ്റ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ സെഞ്ച്വറിയുടെ സന്തോഷത്തില്‍ ആകാശത്തേക്കുയര്‍ന്നിട്ടില്ല( തലയും, കാരണം സെഞ്ച്വറി അടിച്ചാല്‍ ബാറ്റും തലയും ഒരുമിച്ചാണ് സാധാരണയായി ടെന്‍ഡുല്‍കര്‍ ആകാശത്തേക്ക് ഉയര്‍ത്താരുള്ളത് ).


സത്യത്തില്‍ എവിടെ ആണ്
സച്ചിന്റെ സ്ഥാനം ......?

സമ്മര്‍ദങ്ങള്‍ താങ്ങാന്‍ കഴിവ് കുറവ് ഉള്ള (എന്തായാലും താങ്ങാന്‍ പറ്റാത്ത ആളല്ല ) ആളാണോ
ടെന്‍ഡുല്‍കര്‍?
100 @100  എന്ന റെക്കോര്‍ഡ്‌ സച്ചിന് വഴിമാറും എന്നതില്‍ തര്‍ക്കമില്ല..പക്ഷെ മാധ്യമങ്ങളും ആരാധകരും സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു കാര്യമുണ്ട്....
അദ്ദേഹം മഹാനായ ഒരു കളിക്കാരനാണ് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഒരു അഭിപ്രായം എനിക്കുണ്ട്,

സമ്മര്‍ദങ്ങള്‍ സച്ചിനെ ഒരുപാട് അലട്ടുന്നുണ്ട്, അലട്ടിയിട്ടുണ്ട്,അലട്ടുകയും ചെയ്യും   അതിനു( സമ്മര്‍ദങ്ങള്‍ക്ക് ) മുകളില്‍ സച്ചിന് കൂടുതലൊന്നും വെന്നിക്കൊടി പറപ്പിക്കാന്‍ ടെന്‍ഡുല്‍കരറിന് കഴിഞ്ഞിട്ടില്ല.

എന്നാലും പ്രതിഭയുടെയും വ്യക്തിത്വത്തിന്റെയും പതിപ്പുതന്നെ ആണ് അദ്ദേഹം ( കൂടുതല്‍ പണം ലഭിക്കും എന്നറിഞ്ഞിട്ടു തന്നെ ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി [ ആ പരസ്യത്തില്‍ വേറെ ഒരു ഇന്ത്യന്‍ ക്രിക്കറ്റ്‌ടെര്‍ തന്നെ അഭിനയിച്ചു എന്നത് വേറെ കാര്യം  ], കാരണം യുവാക്കളെ ഞാനായിട്ട് വഴി തെറ്റിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്  )

എല്ലാ കാലത്തും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് സച്ചിനും മറ്റേതൊരു പോരാളിയെപ്പോലെ നേട്ടങ്ങളുടെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കിയത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക്(വിമര്‍ശകര്‍ക്കും) കാത്തിരിക്കാം..സച്ചിന്‍ എന്ന പോരാളിയുടെ ചരിത്രം കുറിക്കുന്ന നൂറാം സെഞ്ച്വറിക്കായി...

 കടപ്പാട് : ന്യൂസ്‌ പേപ്പര്‍.

Friday 18 November 2011

ബ്ലോഗ്‌ ഉണ്ടായത്..

ഒരു ബ്ലോഗ്‌ ഉണ്ടാക്കണം എന്നത് വളരെ നാളത്തെ ഒരു ആഗ്രഹമായിരുന്നു.
പേരും പണ്ടേ രജിസ്റ്റര്‍ ചെയ്തിരുന്നു, പക്ഷെ എന്ത് കൊണ്ടോ എന്തോ അത് നീണ്ടു നീണ്ടു പോയി.

സത്യമായിട്ടും ഞാന്‍ ആദ്യമായി ബ്ലോഗ്‌ എന്ന രീതിയില്‍  വായിച്ച ബ്ലോഗ്‌ INH കഥകള്‍ .... ആണെന്ന്  തോന്നുന്നു(അല്ലാതെ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു കിട്ടിയ പലതും വായിച്ചിട്ടുണ്ട്. അത് ബ്ലോഗ്‌ വായനക്ക് വേണ്ടി ആയിരുന്നില്ല, മറ്റു വല്ലതും സെര്‍ച്ച്‌ ചെയ്യുമ്പോള്‍ വന്ന ബ്ലോഗുകളായിരുന്നു ) ...

ഏതായാലും ഞാനും ഉണ്ടാക്കി ഒരു ബ്ലോഗ്‌ . എന്‍റേത് . എന്റെ അഭിപ്രായങ്ങള്‍ക്കും എന്നോടുള്ള അഭിപ്രായങ്ങള്‍ക്കും വേണ്ടി ഒന്ന്.

എനിക്കുമുണ്ട് ഒരു ബ്ലോഗ്ഗര്‍ ആകാന്‍ ആഗ്രഹം. ബെര്‍ലിയെയും, വള്ളിക്കുന്നിനെയും (മറ്റുള്ളവരെ മറന്നതല്ല)  പോലെ ഒന്നും ആയില്ലെങ്കിലും 'എന്‍റേത്'പോലെ ഒന്ന്.


എന്റെ അഭിപ്രായങ്ങള്‍ക്കും, ഫോട്ടോകള്‍ക്കും, മണ്ടതരങ്ങള്‍ക്കും, പെടലുകള്‍ക്കും,പെടുത്തലുകള്‍ക്കും അങ്ങനെ അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും വേണം വെബില്‍ ഒരിടം അതാണ് ബ്ലോഗ്‌ ഉണ്ടാക്കിയതിന്റെ
ചേതോവികാരം ...

തെറ്റുകളും കുറവുകളും  കുറ്റങ്ങളും നല്ലതും ചീത്തയും എല്ലാം ഉള്ള ഒന്നാകണം എന്നാണ് എന്റെ ആഗ്രഹം , നടക്കുമായിരിക്കും അല്ലെ..


ഇനിയും വരും

പോസ്റ്റുകള്‍ ഇനിയും വരും ..........